Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baby Dies

Thrissur

മു​ല​പ്പാ​ൽ കു​ടി​ച്ച് ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞ് മ​രി​ച്ചു

മാ​മ്പ്ര: മു​ല​പ്പാ​ൽ കു​ടി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ത്തി​യ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ രാ​വി​ലെ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് മാ​മ്പ്ര 11-ാം വാ​ർ​ഡി​ൽ ശ​ങ്ക​ര​ൻ​കു​ന്നി​ൽ അ​നൂ​പി​ന്‍റെ​യും ട്രീ​സ​യു​ടെ​യും മ​ക​ൾ ധ​ൻ​വി​യാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യി​ൽ മു​ല​പ്പാ​ൽ കു​ടു​ങ്ങി​യ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന​ലെ രാ​വി​ലെ 6.30 മ​ണി​യോ​ടെ ആ​ണ് കു​ഞ്ഞി​നെ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ കൊ​ര​ട്ടി ദേ​വ​മാ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പേ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. രാ​ത്രി​യോ​ടെ സം​സ്കാ​രം ന​ട​ത്തി.

District News

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

കു​ന്നം​കു​ളം: ഉ​റ​ക്ക​ത്തി​നി​ടെ മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ആ​റു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു. ക​ട​വ​ല്ലൂ​ർ വ​ട​ക്കു​മു​റി മാ​നം​ക​ണ്ട​ത്ത് അ​ബ്ദു​ൽ വാ​ഹി​ദ് - ഷ​ഹീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ബി​ദ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ട്ടി​ക്ക് അ​ന​ക്ക​മി​ല്ലാ​ത്ത​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ പെ​രു​മ്പി​ലാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.


കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. രാ​ത്രി​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ കു​ടി​ച്ചി​രു​ന്ന മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു.

Latest News

Corehub Up